സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ഈശ്വരോ രക്ഷതു !!

Schoolwiki സംരംഭത്തിൽ നിന്ന്
ഈശ്വരോ രക്ഷതു !!

ഭൂമുഖമാകെ ഭീതി വിതച്ചു നിശബ്ദ കൊലയാളി
വിറച്ചിടുന്നു പനിച്ചിടുന്നു ലോക രാജ്യങ്ങൾ
മലപ്പുറം കത്തി മുതൽ വമ്പൻ മിസൈലുകൾ വരെ,
നിഷ്ഫലമാകുന്നു
ശത്രുവിനെതിരെ മനുഷ്യനൊരുക്കിയ
മഹാസന്നാഹങ്ങൾ.
മണൽത്തരിയേക്കാൾ
 സൂക്ഷ്മമാണാ ശത്രു
എങ്കിലും ശൂന്യം പ്രതിരോധം.
മനുഷ്യൻ തൻ വൻപിന്
പ്രകൃതിയുടെ ചെറുതാഡനം
വലിയവനില്ല ചെറിയ വനില്ല
കറുപ്പില്ല വെളുപ്പില്ല ചുവപ്പില്ല
ദുരിതത്തിൽ നാം ഏകോദര സഹോദരർ
ഈശ്വരോ രക്ഷതു !!!
 

നെവിൽ ജേക്കബ്
7 C സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത