സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ അതിജീവിക്കാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ മഹാമാരിയെ

കോവിഡിൻ ഭീതിയിൽ നിൽക്കും കാലം,
നാമെല്ലാം ഒന്നിച്ചു നിൽക്കും കാലം,
വലിയവനെന്നോ ചെറിയവനെന്നോ
സമ്പന്നനെന്നോ ദരിദ്രനെന്നോയില്ല,
കല്യാണത്തിൽ തിടുക്കമില്ല,
മദ്യം കുടിക്കാൻ വാശിയില്ല,
നേരമില്ലായെന്ന തോന്നലില്ല,
ആരുമില്ലെന്ന പരാതിയില്ല,
കൈ കഴുകേണം അകലം പാലിക്കേണം,
ജാഗ്രത നഷ്ടപ്പെടുത്തരുത്,
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട,
ഈ രോഗം ഇല്ലാതെയാകുംവരെ,
അല്പദിനങ്ങൾ അകലം പാലിക്കൂ,
ശിഷ്ടദിനങ്ങൾ നമുക്കൊന്നിക്കാം,
എല്ലാരും ഒന്നായി ചേർന്നുനിന്നാൽ,
കളളൻ കൊറോണ തകർന്നു പോകും.

അനാമിക പി. ബി.
8 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത