സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ ഓർമ്മയായ് നീ

ഓർമ്മയായ് നീ

  
പച്ചയാo പട്ടു വിരിച്ചു നീ എൻ
മുൻപിൽ നിറഞ്ഞ നാളുകൾ
ഓർമ്മിക്കുവാൻ കൊതിക്കുന്ന കാലം
ഹൃദയത്തിൻ സ്നേഹം തൻ പൂമഴ പെയ്യിച്ച കാലം

 ഓർമ്മയായ് സ്നേഹമായ് ഉണരു ന്ന നീ
ശ്യാമ സുന്ദരിയാം എൻ ഭൂമി
പുഞ്ചിരി തൂകി എൻ മനസിൽ നിറഞ്ഞു
ഭൂമിതൻ ചിത്രം ഇന്ന് ഓർമ്മകളിൽ മാത്രമായ്

ഓർമ്മയായ് നീ എന്നും എന്നിൽ നിറയുന്നു
വ രണ്ടുണങ്ങിയ നീ പാരിൽ
വെറും മൺ തരി മാത്രമായ് മാറി
നാശത്തിൻ പടിവാതിക്കൽ എത്തി നിൽപ്പൂ '

അന്ന റോസ്
7 D സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത