സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/ജാഗ്രതയോടെ അതിജീവനത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ അതിജീവനത്തിനായി


ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവശേഷിയുമുപയോഗിച്ചു പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കുതന്നെ കോവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവയ്ക്കുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു. വീട്ടിലിരിപ്പിനെ പൂർണ ഗൗരവത്തോടെ കണ്ട് സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിയത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നൽകാത്തവരാണെന്നു വേണം മനസ്സിലാക്കാൻ ഏറ്റവും നിർണായക തീരുമാനമെടുത്ത് രാജ്യം അടച്ചിട്ട ഭരണാധികാരികൾ ഇൗ സാഹചര്യത്തിൽ ജനതയിൽനിന്ന് തേടുന്ന ഒരേയൊരു കാര്യം ജാഗ്രത പാലിക്കുക എന്നുമാത്രമാണ്. ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് ആങ്ങേയറ്റത്തെ ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നതും കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽകൂടി തെളിയിക്കാനുള്ള ഇൗ അവസരം നാം അർഥപൂർണമാക്കിയേ തീരു. വീട്ടിലിരുന്നുതന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം

ജിജോ സിബി മൂലംകുന്നം
9 B സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം