സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി എന്ന പ്രകൃതി

എല്ലാ ജീവജാലങ്ങളുടെയും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു . അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ് . മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻറെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി നിലനിൽക്കുന്നു മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു പക്ഷേ തിരിച്ച് ഒന്നും നൽകുുന്നില്ല കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടയ്ക്ക മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട് പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണ് നേടിയിട്ടുള്ളത് മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്തവിധം നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതിയെക്കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവനിന്നും വലിയ ധാരണയില്ല അതിന്റെയൊക്കെ പ്രത്യാഘാതങ്ങളാണ് പ്രളയമായും പകർച്ചവ്യാധികളുായും മനുഷ്യജീവിതത്തെ കാർന്നുതിന്നുന്നത് പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതി സത്യത്തെയും സന്തോഷത്തെയും വിശുദ്ധിയും ഒന്നിപ്പിക്കുന്നു അനശ്വരമായ പ്രകൃതിയെകുുറിച്ച് മനുഷ്യന്റെ അജ്ഞത മാത്രമാണ് അസന്യയുടെ സാധു അധിപുരാതനകാലം മുതൽക്കെ മനുഷ്യൻ പ്രകൃതിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചുവരുന്നു ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കിമാറ്റും വരുംതലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി യായിരിക്കും അതുകൊണ്ട്തന്നെ ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടൻ അവസാനിപ്പിക്കേണ്ടി വരും

ഓസ്റ്റിൻ വിൻസന്റ്
10 സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം