സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/12. കരുതാം അതിജീവനത്തിനായ്

കരുതാം അതിജീവനത്തിനായ്


പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ ...
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി
നലയികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹ നന്ദർശനം
നമുക്കൊഴി വാക്കീടാം ഹസ്തദാനം
അൽപ കലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപരെ കരുതലില്ലാതെ നടക്കുന്ന
സോദരേ കേട്ടുകൊൾക നിങ്ങൾ തകർത്തുന്ന -
തൊരു ജീവനല്ല. ഒരു ജനത്തെ തന്നെയല്ലേ ?...
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടീ നാളും സമർപ്പിക്കാം
ഈ ലോകനന്മക്കു വേണ്ടി...


എഡ്വിൻ റോയി
7A കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത