സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ലോകമെല്ലാം ലോക്ക് ഡൗൺ അയേ
കൊറോണ വന്നപ്പോൾ ഡൗൺ ആയേ
കേന്ദ്രവും കേരള സർക്കാരും
ലോക്ക് ഡൗൺ ആക്കി എല്ലാരെയും

        അങ്ങ് ചൈനയിൽ വന്നപ്പോൾ
       നമ്മളൊക്കെ ചിരിച്ചിരുന്നു
കാറ്റായ് വൈറസ് കടലു കടന്ന് വന്നു
 കാലനെ പോലെ ജീവൻ കവർന്നു

നാടും നഗരവും നടുങ്ങുമ്പോൾ
വീട്ടിലിരിക്കണം കൂട്ടുകാരെ
ഒറ്റമനസ്സായി നമുക്കു നേരിടാം
കൊറോണ എന്ന മഹാമാരിയെ

      അപ്പനും അമ്മയും മക്കളുമെല്ലാം
      കൂട്ടുകൂടി ഇന്നു വീട്ടിലുണ്ടേ
      അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടാർക്കും
      കൊറോണ വന്നപ്പോൾ സ്നേഹമായി.

ഐവിൻ ജോമി
4 എ സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത