കൂട്ടുകാർക്ക് കൂട്ടായിരുന്നു?
സൗഹൃദം എന്ന മൂന്നക്ഷരം
അത് പങ്കുവച്ചപ്പോൾ
എൻ മനം മെല്ലവേ
സ്നേഹകതിർ കൊണ്ടു നിറയുന്നു
എൻറെ സുഹൃത്തിന് ഞാൻ നൽകും മൂന്നക്ഷരത്തിൻറെ
മൂല്യമെന്തെന്ന്
വർണങ്ങൾ പൂശിയാലും
പുതു സുഗന്ധം പരത്തിയാലും
പൂക്കൾ വിതറിയാലും
അവനറിയുകില്ലെൻറെ മൂന്നക്ഷരത്തിൻറെ മൂല്യമെന്തെന്ന്.....
ആരോരുമിണ്ടാതിരിക്കുമ്പോൾ എൻറെ മൂന്നക്ഷരത്തിൻറെ
മഹത്വമെന്തെന്ന് അവൻ അറിയും
അപ്പോഴെൻ ബാല്യകാലം പൂർത്തിയാകും