സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/കൊറോണമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണമുക്ത കേരളം

കൂട്ടുകാരെ കേട്ടിടേണം
സർക്കാരിന്റെ നിർദേശങ്ങൾ
കേട്ടകാര്യം ചെയ്തീടേണം
കൃത്യമായി തന്നെ

കൊറോണ വ്യാധി നാട്ടിൽ
നിന്നും തുരത്തീടാം
പാലിച്ചീടാം നിയമങ്ങൾ
പറയുംപോലെ
കൈയും കാലും വൃത്തിയാക്കും
സോപ്പ് സാനിറ്റൈസറും ഉപയോഗിക്കൂ
ഫലം ഉത്തമം തന്നെ

ലോക്കഡോൺ കാലമാണേ നമ്മൾ
മിത ശീലം പാലിച്ചീടാം
മാതാപിതാക്കളെ അനുസരിച്ചീടാം
കൊച്ചു കൊച്ചു കൃഷികളും
ഇടക്കിടെ നനക്കലും
ചെയ്തീടാം കൂട്ടുകാരെ
തന്നാലാവും വിധം

പ്രാർത്ഥിക്കുന്ന നേരമതിൽ
ഓർത്തീടേണം കൂട്ടുകാരെ
മാറ്റീഎടുക്കുക ശീലമൊന്നായി
മാറ്റാം നാടിനെ നമുക്കൊന്നായി
കൊറോണ മുക്ത കേരളമായി

എഡ്വിൻ ഫ്രാൻസിസ്
2 ബി സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത