സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വം പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പഠിപ്പിച്ച പാഠം

തൂമഞ്ഞു പെയ്യുന്ന പകൽ സൂര്യകിരണങ്ങൾ മഞ്ഞുതുള്ളികളിൽ സ്പർശിച്ചു തിളങ്ങിനില്കുന്നു.മരങ്ങളും ചെടികളും കാറ്റിലാടിയുലയുന്നു . പക്ഷികൾ കലപില ശബ്‌ദമുണ്ടാകുന്നതു കേട്ടുകൊണ്ടാണ് താര ഉണരുന്നത് . അവൾ ഉമ്മറത്തേക്ക് ഓടി മരത്തിലിരിക്കുന്ന പക്ഷികളെ നോക്കികൊണ്ടേയിരുന്നു .പക്ഷികൾ അവളോട് എന്തോ പറയുന്നയത്‌ പോലെ അവൾക്കും തോന്നി . അപ്പോളാണ് അകത്തുനിന്നു സ്നേഹത്തോടെയുള്ള ഒരു വിളി മോളെ നീ എഴുന്നേറ്റോ ?പല്ലു തേച്ചു കൈ കഴുകി ഭക്ഷണം കഴിക്കാനിരിക്ക്‌ .അതും കേട്ടുകൊണ്ട് അവൾ പല്ലും തേച്ചുകൊണ്ട് ഭക്ഷണം കഴിക്കാനിരുന്നു .അതിനിടെ അവൾ കൈ കഴുകാൻ മറന്നിരുന്നു .പെട്ടന്ന് ഭക്ഷണം കഴിച്ച് അവൾ അമ്മയോട് പറഞ്ഞിട്ട് വയലിലേക്ക് കളിക്കാനായി പോയി . വെയിൽ ചൂട് പിടിക്കുന്ന സമയമായിരുന്നു അത് .സ്കൂൾ ഇല്ലാത്തതിനാൽ അവൾ കൂട്ടുകാരോടൊപ്പം വയലിലേക്കാണ് കളിക്കാൻ പോകാറ് .കളിച്ചുകൊണ്ടെരിക്കെ അവൾക്ക് വയറുവേദന എടുക്കാൻ തുടങ്ങി .അവൾ അത് കാര്യമാക്കാതെ പിന്നെയും കളിച്ചു . കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾക്ക് വയറുവേദന സഹിക്കാൻ കഴിഞ്ഞില്ല . അവൾ വീട്ടിലേക്കോടി വയലിൽ കളിച്ചതുകൊണ്ട് കൈ നിറയെ അണുക്കൾ ഉണ്ടായിരിക്കാം .'അമ്മ അവൾക്കു ചോറ് കൊടുത്തു . പക്ഷെ അവളുടെ വിശപ്പുകാരണം പിന്നെയും കൈ കഴുകാൻ മറന്നു .പാവം !താര അവൾക്കത് ഓർമയില്ല .വയറുവേദന കൂടുകതന്നെ ചെയ്തു .അപ്പോഴാണ് പെട്ടന്നൊരു ചോദ്യം മോളെ നീ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകിയിരുന്നോ ?പേടിച്ചുകൊണ്ട് അവൾ പറഞ്ഞു അയ്യോ !ഞാൻ അത് മറന്നു .'അമ്മ വേഗം ആശുപത്രിയിൽ കൊണ്ടുപോയി .താര കുറേ ശർദിച്ചു .അവൾക്കു രോഗം ബാധിച്ചാൽ വളരെ പേടിയാണ് ,രോഗം മാറുമെന്ന വിശാസം തീരെ ഇല്ല .അവളുടെ 'അമ്മ പറഞ്ഞു മകളെ നിനക്കൊരു ആത്മവിശാസം വേണം നിന്റെ രോഗം വേഗം കുറയുമെന്ന് .അതിനോടൊപ്പം തന്നെ മരുന്നുകൾ കൃത്യമായി കഴിച്ചു വൃത്തിയോടെ നടക്കണം .മൂന്ന് ദിവസം കൊണ്ട് താരയുടെ രോഗം കുറഞ്ഞു .അവൾക്ക് പിന്നെ ആത്മവിശാസം ഉണ്ടായിയിട്ടുണ്ട് .അത് ഏത് കാര്യത്തിലാണെങ്കിലും ...... വൃത്തിയോടെയും ഡോക്ടർമാർ പറയുന്നതുപോലെയും നടന്നാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും .അതിൽ ഏറ്റവും പ്രധാനം ആത്മവിശ്വസമാണ് .അതില്ലെങ്കിൽ രോഗം കൂടുകതന്നെ ചെയ്യും കുറയുകയില്ല .

ദിയ ഫാത്തിമ സി
6 A സെന്റ് ജോസഫ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം