സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''" തുരത്തിടാം മഹാ കൊറോണയെ"'''

Schoolwiki സംരംഭത്തിൽ നിന്ന്
" തുരത്തിടാം മഹാ കൊറോണയെ"


നടുക്കി ഇതാ നാടിനെ
ഒന്നാകെ വിശ്വത്തെ,
വുഹാനിൽ നിന്നുമതാ
കുഞ്ഞനൊരു വൈറസ്!

അഹങ്കാരിയാം മനുഷ്യന്
തക്കമാം ശിക്ഷയായ്,
മാരി 'ദാ' വിഴുങ്ങു
ഭൂതലമൊന്നൊന്നായി!

ഇരുന്നു ഞാൻ വീട്ടിലായ്
മാരിയെ ചെറുക്കുവാൻ,
സർവ്വവ്യാപിയാമീ
കൊറോണയെ ചെറുക്കുവാൻ!

ഒന്നിച്ചു നേടിരിടാം
കോവിഡിനെ നമ്മൾ,
പ്രതിരോധിക്കാം ഒന്നായ്
ഈ മഹാമാരിയെ!

കൈകൾ കഴുകിടാം
ശുദ്ധിപാലിച്ചിടാം,
ആരോഗ്യമെന്നെന്നും
കാത്തുപാലിച്ചിടാം!

പ്രതിരോധിച്ചെന്നെന്നും മുന്നേറിടാം,
അകലം പാലിച്ചിടാം
നാളേക്കുവേണ്ടി നാം!

ആരോഗ്യം കാത്തിടാം
നാടിനെ നേടിടാം,
ഒന്നിച്ചു നേരിടാം
മഹാ കോറോണയെ!

 

എൽവിസ് ജോനാസ്
7 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത