===കെ.സി.എസ്.എൽ===

വിശ്വാസം, പഠനം, സേവനം എന്നിവയിലൂടെ ക്രിസ്തുവിൻ്റെ ചൈതന്യം ഉൾക്കൊള്ളുകയും ആ ജീവിത മാതൃക സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു കൊണ്ട് ഉത്തമ ക്രൈസ്തവരും ഉത്തമ പൗരൻമാരുമായി വളരുന്നതിനെ അംഗങ്ങളെ സഹായിക്കുകയാണ് സംഘടയുടെ ലക്ഷ്യം.

2019-20 രൂപതാ കലോത്സവത്തിൽ ഐറിൻ സൂസി നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഥാരചനയിൽ ലിജി റോസ് എബ്രാഹവും കവിതാ രചനയിൽ എയ്ഞ്ചൽ മരിയയും ഒന്നാം സ്ഥാനം നേടി. അതിരൂപതാതലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ എയ്ഞ്ചൽ മരിയ, ജിഷ തോമസ്, എയ്ഞ്ചൽ തെരേസ ജോസഫ്, അരിസോണ റോസ് ജോസ് എന്നിവർ പങ്കെടുത്തു. ചിത്രരചന, ഉപന്യാസ രചന, സ്കോളർഷിപ്പ് പരീക്ഷ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. അലീന സജിയും സജോ വർഗീസും പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. പുത്തൻ പാന, ഭക്തിഗാനം, കെ.സി.എസ്.എൽ. ആന്തം, അൽഫോൻസാ ഓൺലൈൻ ക്വിസ്, കുര്യാളശേരി ഓൺലൈൻ ക്വിസ് എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.

സ്കൂളിൽ എല്ലാ ദിവസവും ബൈബിളിലെ സുഭാഷിതങ്ങളിൽ നിന്നും വചനം വായിക്കുന്നു. എല്ലാ മാസവും വി.കുർബാനയും കുമ്പസാരവും നടത്തപ്പെടുന്നു. ഉച്ച സമയത്ത് പള്ളിയിൽ പോയി പ്രാർത്ഥന നടത്തുന്നു. രൂപതാതലത്തിൽ നടത്തിയ ക്യാമ്പിൽ ഷൈൻ ജേക്കബ് ലൂക്കോസ് ബെസ്റ്റ് ക്യാബറായി തെരഞ്ഞെടുക്കപ്പെട്ടു.


===വിൻസെൻ്റ് ഡി പോൾ സംഘടന===

പാവപ്പെട്ട കുട്ടികളെയും അവരുടെ കുടുംബത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ വിൻസൻ്റ് ഡി പോൾ സംഘടന. വളരെ ആത്മാർത്ഥതയോടെ കുട്ടികളും അധ്യാപകരും ഇതിൽ സഹകരിക്കുന്നു. മാസം തോറും അധ്യാപകരുടെ നേത്യത്വത്തിൽ സംഘടനയിലെ അംഗങ്ങൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളും അധ്യാപകരും സംഭാവനകൾ നൽകുന്നു. കൂടുതൽ തുക സമാഹരിക്കുന്ന ക്ലാസുകൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ നൽകുന്നു.

വൈദ്യസഹായം, വിദ്യാഭ്യാസ സഹായം, ഭക്ഷ്യ സഹായം തുടങ്ങിയ മേഖലകളിലായി കുട്ടികളെയു കുടുംബങ്ങളെയും സഹായിക്കുന്നു. ക്രിസ്മസ് നാളുകളിലും മറ്റ് പ്രത്യേക വിശേഷ ദിവസങ്ങളിലും പ്രേത്യേകം തുകയും മറ്റു സാധനങ്ങളും സമാഹരിച്ച് വൃദ്ധസദനങ്ങളിൽ സന്ദർശനം നടത്തുന്നത് പര സ്നേഹത്തിലും കൂട്ടായ്മയിലും വളരുവാൻ കുട്ടികൾക്ക് പ്രചോദനമാകുന്നു. ഓൺലൈൻ ക്ലാസിനാവശ്യമായ റ്റി.വി., സ്മാർട്ട് ഫോൺ, കെബിൾ കണക്ഷൻ എന്നിവ നൽകി സഹായിക്കാൻ സംഘടക്കു സാധിച്ചു. അങ്ങനെ നിർദ്ദനരായ കുട്ടികൾക്ക് സാന്ത്വനമേകാൻ ഈ സംഘടനക്കു സാധിച്ചു.