കാടുകൾക്കുള്ളിലെ സസ്യ
വൈവിധ്യവും ഭൂതകാലത്തിലെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ മുത്തിനെ
പോലും കരിക്കട്ടയായി കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുക്ത സൗന്ദര്യത്തെ വൈരൂപയാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.