സഹായം Reading Problems? Click here


സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1-11-18 ഉണ്മ പ്രളയപതിപ്പ്

വിദ്യാലയ പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും മായാത്ത സ്മരണകളെ പത്രതാളുകളിൽ ഉൾപ്പെടുത്തി

ഉണ്മ പ്രളയപതിപ്പ്

അകത്തളം-2018
പത്രനിർമ്മാണമത്സരത്തിൽ 10 C-യുടെ അകത്തളപത്രം ഒന്നാം സ്ഥാനത്തിന് അർഹമായി
പ്രവേശനോത്സവം 2018
' 2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി.

പ്രവേശനോത്സവം

പി.ടി.എ പൊതുയോഗം
രക്തദാന സമ്മതപത്രംജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

Wikipedia- 20.JPG

കുട്ടനാടിന് സ്നേഹപൂർവ്വം
ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

Wikipedia- 18.jpg

അനുഭവസാക്ഷ്യം
നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു.. ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.

Wikipedia- 10.jpg
Wk- 1.JPG

അമ്മ ലൈബ്രറി.
അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..

Wikipedia- 8.jpg