സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ലോകമെങ്ങും വ്യാധിയായി
പറന്നെത്തി കോറോണയെന്ന
ഭീകരൻ
അല്പലാഘവത്തോട നോക്കി നിന്നു
കോറോണയെന്ന ഭീകരനെ ....
കരുതിയിരുന്നു പതു
ങ്ങിയിരുന്നു
മുഖമുടിയണിഞ്ഞും കൈ
 കഴുകിയും
പിന്നിടങ്ങനെ വീട്ടിലൊതുങ്ങി
അച്ഛനെ കണ്ടു അമ്മയെ കണ്ടു
അനിയനെയും അനിയത്തിയെയും
കണ്ടു രസിച്ചു ഞങ്ങൾ ...
അടുക്കളയിലെ പൊടിക്കൈകൾ
അമ്മയും
വീടിനു പുറം അച്ഛനും
ഞങ്ങൾക്ക് പറഞ്ഞു തന്നു
ഞങ്ങൾ ഒന്നായ് ചെടികൾ നട്ടും
വീടുകൾ വൃത്തിയാക്കിയും ഒരുമിച്ച്
കൂടി
ഈസ്റ്ററും വിഷുവും ആഘോഷിച്ചു
ഈശ്വരനെന്നകരുത്തിനെ
തേടി ഞങ്ങൾ ചെറുത്തിടും
വ്യാധിയെ
വിശ്വാസമെന്ന കൈകൾ
ചേർത്ത്  കരുത്തായ് മുന്നേറിടും
അതിജീവനമെന്ന പാഠമായ്.............

നേഹ ജോൺ
9B സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത