സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/ശാന്തി മന്ത്രങ്ങൾ

ശാന്തി മന്ത്രങ്ങൾ



ജന്മനാടിന്നു സ്വാതന്ത്ര്യം
നേടിത്തന്ന മഹാത്മജീ
എന്നുമോർക്കട്ടെ ഹാ ഞങ്ങ
ളങ്ങുതൻ ധന്യജീവിതം

കുത്തിപ്പിടിച്ച വടിയും
മുട്ടിറങ്ങാത്ത മുണ്ടുമായ്
ആൾ നടന്നു ഭാരതത്തെ
നേർവഴിക്ക് നയിക്കുവാൻ

ചിരിക്കും ഗാന്ധിയപ്പൂപ്പ
ഞങ്ങൾക്കു വഴികാട്ടണേ
അങ്ങുതൻ ശാന്തി മന്ത്രങ്ങ
ളെന്നും ഞങ്ങൾ മറക്കുമോ?

 

അക്ഷയ എം
8 എ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത