സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/മഴയുടെ നാദം.....

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ നാദം.....


വാനമുറ്റത്തിൽ നിന്ന്
അമൃതമായി,സരളമായി-
അവൾ വന്നണയവേ....
കാറ്റിൽ സുകൃതമായി,
കുളിർമയായി ,അവൾ
വന്നണയവേ....

കരിയില ഉരസിയ നാദം-
നുകർന്നു, നൃത്തമാടി-
ഇടിയുടെ ചടുലപിളർപ്പിൽ,
ഭദ്രയായി, കാളിയായി,
കാറ്റിന്റെ ഗാനംഏറ്റുപാടി,
അവൾ ഭൂമിയിൽ വന്നണയവേ........


തെന്നി,തെറിച്ചു,അമർന്നു-
ഭൂമിയുടെ സ്വന്തമായി,
ഭൂമിയുടെ മാറാപ്പിൽ
നാളയിലെ നാദമായി
അവൾ വന്നണയുന്നു.......

 

ശിഫാന ബീവി
10 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത