സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/നിൻ ഓർമയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നിൻ ഓർമയിൽ


ഒരു കുളിർ തെന്നലായി,
നിന്നെ മയക്കിയ......
കനവുകൾ ആരുടേതാണ്....

ഒരു ചെറുസ്പർശമായി,
നിന്നെ ഉണർത്തിയ....
നിനവുകൾ ആരുടേതാണ്......

അറിയാതെ എഴുതിയ,
പാട്ടിൻ വരികളിൽ.....
നീ പകർത്തിയ രൂപമാരുടേതാണ്........

പറയാതെ നൽകിയ,
വാക്കിൽ മൊഴികളിൽ......
നീ പകർന്ന സ്വരമാരുടേതാണ്.......

നിൻമൗനം തലോടിയാ,
മൗനമാം മധുരം......
ആരുടേതെന്നു നീ പറയുകയില്ല........

നിൻ ഓർമ തുളുമ്പിയ
ഹൃദയമാം താളം.......
എന്തിനെന്ന് നീ പറയുകയില്ലേ......

 

അഞ്ജനാ അനിൽകുമാർ
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത