സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


പൊരുതി നയിച്ചു നേരിടാം
കൊറോണയെന്ന മഹാമാരിയെ
മാനവഹൃദയങ്ങൾ....
ആശങ്കഭീതിയോടെ നേരിടുന്നു മാനവർ
ജാതിമതഭേദമെന്യേ വന്നിടുന്നു കാലനായ്
             രാപ്പകലെന്നില്ലാതെ സ്വന്തം ജീവൻ നോക്കാതെ
             രക്ഷകരായി വന്നിടുന്നു ആരോഗ്യസേവകർ
             ചുടുവെയിലെന്നില്ലാതെ വ്യാപകമായി നിൽക്കുന്നു
             പോലീസുകാരെ നമിച്ചിടാം മനുഷ്യരെ
സമ്പന്നനെന്നില്ലാതെ ദരിദ്രനെന്നില്ലാതെ
ഒരുമയോടെ പായുന്നു മാനുഷ ഹൃദയങ്ങൾ
ജാഗ്രതയോടെ നീങ്ങുന്നു അതിജീവനത്തിനായ്
മാതൃകയായി ഒരുമയായി കേരളം മാറുന്നു

                                                      
 

അമൃത.ജെ
9 സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത