സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിചിറകുള്ള മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളിച്ചിറകുളള മാലാഖ


                            
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു
വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി
അങ്ങകലെ ആകാശപരപ്പിൽ നിന്നും
സാന്ത്വനത്തിൻെറ കുളിർതെന്നലായവർ
അമ്മതൻ കരുതലിൽ സ്നേഹമായി
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി
അരുമയാർന്ന തൻെറ മക്കളെ നോക്കാൻ
ദൈവത്തിൻ ദൂതുമായി വന്നവർ
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു
സ്നേഹവായ്പ്പിൻെറ പറവകളായവർ
ഒഴുകി നടന്നു ഏകാന്തതയിൽ
നമ്മോടൊപ്പം കാണുന്നു ഞാനപ്പോൾ കരുണതൻ
പ്രതിരൂപമാം ദൈവമെന്ന കാരുണ്യമൂർത്തിയെ.
അതിജീവനത്തിൽ പ്രതീക്ഷയേകി.
തഴുകിതലോടി അവർ വരുന്നു.
കരുതലായി സ്നേഹമായി കരുത്തായി.
കാരുണ്യരൂപൻെറ സാന്ത്വനമായി.



 

അനശ്വര ബി.എസ്
9A സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത