സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പിറവിയെടുക്കുന്ന പുതുലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പിറവിയെടുക്കുന്ന പുതുലോകം

മതങ്ങൾക്ക് മത്സരമില്ല,
രാഷ്ട്രീയം രക്തം ചിന്തുന്നില്ല,
പല ദൈവങ്ങളില്ല
മനുഷ്യനൊരു ദൈവം മാത്രം!

ഭൂമിയിലെ മാലാഖമാർ
ദൈവങ്ങളാകുന്നു മനുഷ്യന്
മക്കളെ കാണാതെ
അലമുറയിടുന്ന അമ്മമാർ.....

വിദേശ മാലയാളികൾ
നാട്ടിലെത്താൻ കൊതിക്കുന്നു.
ജന്മനാടിനെ ഓർത്തവർ വിലപിക്കുന്നു

ലോകമൊട്ടാകെ സ്തംഭിക്കുന്നു
വില്ലനാം കൊറോണ കാരണം!
ഒറ്റക്കെട്ടായ് ഒരുമനസ്സോടെ
പൊരുതുക തന്നെ ചെയ്യും നാം .

പിറവിയെടുക്കുന്ന പുതുലോകത്തെ
വരവേൽക്കാനായി കൈകോർത്തീടാം
സഹജരെ....!


അശ്വതി എസ്.ആർ
9എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത