സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊച്ചു സാനിയ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു സാനിയ

സാനിയ നമ്മളെപ്പോലെ ഒരു കൊച്ചു കുട്ടിയാണ്. അവൾക്ക് റോഡിൽ കച്ചവടക്കാർ വിൽക്കാനായി വച്ചിരിക്കുന്ന പലഹാരങ്ങളും, നിറമുള്ള വെള്ളവുമൊക്കെ കുടിക്കാൻ വലിയ കൊതിയാണ്. പക്ഷേ അവളുടെ അമ്മ അതിന്അവളെ അനുവദിച്ചിരുന്നില്ല. അതിൽ അവൾക്ക് വലിയ വിഷമമായിരുന്നു. അവൾ പലപ്പോഴും അമ്മയോട് അതിനു വേണ്ടി പിണങ്ങുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അമ്മകൊച്ചു സാനിയയെ പച്ചക്കറി വാങ്ങാനായി തൊട്ടടുത്ത കടയിൽപറഞ്ഞയച്ചു. പച്ചക്കറികളും ,പഴങ്ങളും കഴിക്കുന്നത് അവൾക്ക് ഒട്ടും ഇഷ്ടമല്ല. അമ്മ കാണാതെ അതെല്ലാം കളയുകയാണ് പതിവ്. പച്ചക്കറിവാങ്ങി മടങ്ങി വരുന്ന സമയം ഐസ്ക്രീം കച്ചവടക്കാരൻ്റെ സൈക്കിളിൻ്റെ മണി ശബ്ദം അവൾ കേട്ടു .പച്ചക്കറി വാങ്ങിയതിൻ്റെ ബാക്കി ചില്ലറഅവളുടെ കൈയിലുണ്ടായിരുന്നു.അമ്മ അടുത്തില്ലല്ലോ അവൾ ഐസ്ക്രീം വാങ്ങി കുടിച്ചു.നല്ല തണുപ്പ്. അവൾ വീട്ടിലെത്തി പച്ചക്കറികൾഅമ്മയെ ഏൽപ്പിച്ചു. ബാക്കി ചില്ലറ ഓടിയപ്പോൾകളഞ്ഞു പോയി എന്നൊരു കള്ളവും പറഞ്ഞു. രാത്രി ഭക്ഷണം കഴിച്ച് അവൾ ഉറങ്ങാൻ കിടന്നു.പക്ഷേ വയറിനാകെ ഒരു വേദന കിടക്കാൻ പോലും പറ്റുന്നില്ല. ചെറിയ പനിയും ഉണ്ട്. അമ്മഅവളെയും കൊണ്ട് തൊട്ടടുത്തു താമസിക്കുന്നഡോക്ടറിൻ്റെ വീട്ടിലേക്ക് പോയി.ഡോക്ടർ സാനിയയെ പരിശോധിച്ചു. ഭക്ഷണത്തിൽ നിന്നുണ്ടായ ചെറിയ ഒരു പ്രശ്നമാണിത് പേടിക്കേണ്ടകാര്യമില്ല എന്നു പറഞ്ഞു. അവൾക്ക് മരുന്നു കുറിച്ചുനൽകി. വീട്ടിലെത്തിയ സാനിയ അമ്മയോട്നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അമ്മ പറഞ്ഞു മോളേ, നിനക്കിപ്പോൾ മനസിലായല്ലോ തുറന്നു വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ എന്തുകൊണ്ടാണ് അമ്മ വാങ്ങിത്തരാത്തതെന്ന് .ഈ സാധനങ്ങൾ വൃത്തിയോടു കൂടിയാണോ ഉണ്ടാക്കുന്നത് എന്ന് നമുക്കറിഞ്ഞുകൂട. വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ നമുക്ക് പലതരം രോഗങ്ങൾ വരും. രോഗപ്രതിരോധശേഷി കിട്ടണമെങ്കിൽ നമ്മൾഭക്ഷണത്തിൽ പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളുമെല്ലാം ഉൾപ്പെടുത്തണം. കൊച്ചു സാനിയ അവളുടെ തെറ്റു മനസിലാക്കി. ഇനി മുതൽ അമ്മ പറയുന്നത് അനുസരിക്കുന്ന നല്ല കുട്ടിയായി മാറുമെന്ന് അവൾ അമ്മയ്ക്ക് ഉറപ്പു കൊടുത്തു. കൊച്ചു സാനിയ മിടുക്കിയായി.

എമിലി ഷാജി
3 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ