സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


പച്ചനെല്പാടവും
തേനൂറും ചോലകളും
പക്ഷികളും പൂമ്പാറ്റകളും
മാഞ്ഞു പോകുന്നു മനസ്സിൽ നൊമ്പരമായ്
മരങ്ങളും കാടുകളും വെട്ടി നശിപ്പൂഅതിൽ
കൂറ്റൻ മാളികകൾ പണിതുയർത്തുന്നു മാനവർ
ക്ഷണിക സുഖത്തിനായ് ഭൂമി നശിപ്പിച്ചീടിൽ
ജീവവായു വി നായ് കേണിടും മനുഷ്യാ നീ ഓർക്കുക
ഇനിയൊരു പ്രളയം ഇവിടെ വേണ്ട
ഇനിയൊരു മഹാ വ്യാധി ഇവിടെ വേണ്ട
പുതു ചുവടുകൾ വയ്ക്കുക പുതു ജീവനു വേണ്ടി
നല്ലൊരു നാളേയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം.

 

ഭാഗ്യ എസ്
3 B സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത