സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിച്ച് കേരളം

കൊറോണയെ പ്രതിരോധിച്ച് കേരളം


കൊറോണ വൈറസ് ബാധ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സമയം മുതലേ കേരളം കനത്ത ജാഗ്രതയിലായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന് മുൻപും ശേഷവും ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് . രോഗവ്യാപനം തടയാനുളള നടപടികൾ, കോവിഡ് സംശയമുളളവരെ ക്വാറൻറീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്കപട്ടികയും തയ്യാറാക്കൽ , കർശനമായ പരിശോധനകൾ, വ്യക്തി ശുചിത്വത്തിനായി ' Break the chain ' , രോഗത്തെ പ്രതിരോധിക്കാൻ 'Lock Down' , കേരള സർക്കാരിന്റെ ഈ പ്രവർത്ത നങ്ങൾ എല്ലാം പ്രശംസ അർഹിക്കുന്നതാണ്. ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യകോവിഡ് ബാധ കേരളത്തിൽ സ്ഥിരീകരിക്കുന്നത് അന്നുമുതൽ ഈ നാളുവരെ കേരളം ജാഗ്രതയോടെയാണ് നീങ്ങുന്നത്. 20000 കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് സൗജന്യ ഭക്ഷണം ഉറപ്പിക്കാൻ സമൂഹ അടുക്കള ഇവയെല്ലാം കൊറോണ കാലത്ത് കേരളത്തിന്റെ സവിശേ‍ഷതയാണ്.

മറ്റ് രാജ്യങ്ങളെക്കാളും സംസ്ഥാനങ്ങളെക്കാളും കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കിയതിന്റെ പ്രധാന കാരണം ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ അകമഴിഞ്ഞ സേവനം കൊണ്ട് മാത്രമാണ്. സ്വന്തം ആരോഗ്യം പോലും തൃണവത്ഗണിച്ചുകൊണ്ട് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ നമ്മുടെ നാടിന്റെ അഭിമാനമാണ്. അവരുടെ രാപ്പകലില്ലാത്ത അദ്ധ്വാനം കൊണ്ടാണ് കോവിഡ് എന്ന രോഗത്തിൽ നിന്ന് രോഗബാധിതർക്ക് മുക്തി നേടാനായത്.

കോവിഡിനെ അതിജീവിക്കാൻ നാം പ്രവർത്തനിരതരാകേണ്ടതുണ്ട്. നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കൊറോണ എന്നല്ല ഏതൊരു മഹാമാരിയെയും പ്രതിരോധിക്കാൻ നമുക്ക് കഴിയും അതിനാൽ ' Stay home , Stay safe' എന്ന് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.

ആനി എസ്. ആർ
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം