സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

 
നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറും
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ പടുവൃക്ഷമേ നീയില്ല, നീയില്ല............

കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻ സ്‌മൃതികൾ
മ്യത്യുവിൽ മഴു ചിതയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ ............

നീ നിന്റെ പച്ചിലയും ,ചില്ലയും
നീട്ടി നിസ്സഹായതയുടെ കയ്പുനീരിറക്കയാണ്
എങ്കിലും ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ താനെ എരിയുന്നു മനുഷ്യൻ

രേഷ്മ.പി.ദാസ്
9 എ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത