സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി...............?

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി...............?

പ്രകൃതി നമ്മുടെ അമ്മയാണ്,ദൈവമാണ്,ഗുരുവാണ്. എന്നിങ്ങനെ എല്ലാ നൻമകൾക്കൊപ്പവും നാം പ്രകൃതിയെ ഉപമിക്കാറുണ്ട്.വെറും ഉപമ മാത്രമേ നടക്കാറുള്ളു.എന്നാൽ ആ നൻമകൾക്ക് നാം നൽകുന്ന പ്രാധാന്യം നമ്മൾ ഒരിക്കലും പ്രകൃതിക്ക് നൽകാറില്ല എന്നതാണ് സത്യം.പണ്ടത്തെ പ്രകൃതിയെ വർണിക്കാൻ തുടങ്ങിയാൽ വാക്കുകൾ മതിവരാതാകുും.എന്നാൽ ഇനിയുള്ള നമ്മുടെ പ്രകൃതിയെ അങ്ങനെ വർണിച്ചാൽ വാക്കുകൾ അർത്ഥമില്ലാതാകും.കാരണം അത്രയും വലിയ വിനാശത്തിലേക്കാണ് ദിനംപ്രതി പ്രകൃതി നീങ്ങിക്കൊണ്ടിരിക്കുന്നത്.

മനുഷ്യചിന്തകൾ വളരുന്നതിനനുസരിച്ച് പ്രകൃതിയുടെ നില ഗുരുതരമാവുകയാണ്.ഇനി വരും തലമുറക്ക് പ്രകൃതിയെന്നാൽ വെറും കോൺക്രീറ്റ് കൂനകൾ ആയിരിക്കും.അവർക്ക് മുൻപിൽ പ്രകൃതി എവിടെയെന്നതിന് ഉത്തരമില്ല.ഇതിനെല്ലാം കാരണം മനുഷ്യന്റെ സ്വാർത്ഥചിന്തയാണ്.പ്രകൃതി ക്ഷോഭങ്ങളേയും മഹാമാരിയേയും മനുഷ്യൻ തരണം ചെയ്യും.എന്നാൽ എത്രയായാലും മനുഷ്യൻ , ഇതിനെല്ലാം കാരണം ആരെന്ന് പഠിക്കുമോ എന്നതിനെക്കുറിച്ച് ഉത്തരം ഇല്ല.കാരണം പ്രകൃതി തനിക്കുമാത്രം അവകാശപ്പെട്ടതാണെന്ന് കരുതുന്ന അന്ധനാണ് മനുഷ്യൻ.

ശ്യാമിലി എസ്.
12 എ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം