സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് സ്വീകരണം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് കോട്ടയം ജില്ലയിൽ.വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുത്തത്. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തിയ ഉപരാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിച്ചു.രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തിയ അദ്ദേഹം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തുി. 10ന് സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെത്തു. തുടർന്ന് 11.15ന് റോഡു മാർഗേണ ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തിയ ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങി.ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ , സബ് കളക്ടർ രാജീവ് കുമാർ ചൗധരി, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശേരി, എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പ് ജില്ലാ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടത്തു.

""ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ"" (ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ)