സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/തേന്മാവ്

തേന്മാവ്

മാവേ, മാവേ പൂത്തായോ
മാങ്ങാക്കണ്ണിനിരന്നയോ
കണ്ണി വിളഞ്ഞു പഴുത്തായോ
കണ്ണിന്നുത്സവമാർന്നായോ
മഞ്ഞക്കുരുവികൾ കൂത്താടി
മാമ്പഴമുയരേ കളിയാടി
കാറ്റേ കാറ്റേയിതിലേ വാ
കനകപ്പഴമതുമൂട്ടിൽ താ
കോവിഡു വന്നു വിളയാടി
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ

അബിനീഷ് എ
5 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കവിത