കൊറോണ നാടുവാണീടും കാലം
മാനുഷൃനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനൂംകുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്ല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാവരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.