സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/അക്ഷരവൃക്ഷം/ പോരാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളികൾ


കൊറോണ മേയുന്ന നാളുകളിൽ
ആശുപത്രി ക്കിടക്കകളിൽ
അകന്നകന്നു കിടക്കുന്നോരെ
ഓർക്കുകയിന്നുനാം  കൂട്ടുകാരെ

ധീരരാം മാനുഷർ ഡോക്ടറും  നഴ്സും
വിയർപ്പൊഴുക്കുന്ന കാലമാണ്
നെട്ടോട്ടമോടുമീ മാനുഷർക്കായിനാം
ഒത്തുചേർന്ന്  സഹായിക്കകൂട്ടരേ

കൈകൾ രണ്ടും കഴുകുക കൂട്ടരേ
മുഖംമൂടിയെന്നും ധരിക്കുക കൂട്ടരേ
അകന്നകന്നു നടക്കുക കൂട്ടരേ
കൊറോണയെ നാം പ്രതിരോധിക്ക കൂട്ടരേ

നമ്മുടെ ജീവനു വേണ്ടി പ്രവർത്തിക്കും
മറ്റൊരു കൂട്ടരും കൂടെയുണ്ട്
പോലീസുകാരായ ധീരർ നമുക്കായി
പൊള്ളുന്ന ചൂടിൽ പ്രയത്‌നിക്കുന്നു

ശുചിത്വമെന്നും പാലിക്ക കൂട്ടരേ
നിയമമെന്നും അനുസരിക്ക കൂട്ടരേ
വീട്ടിനുള്ളിൽ കഴിയുക കൂട്ടരേ
കൊറോണയെ നാം പ്രതിരോധിക്ക കൂട്ടരേ

ശിവപ്രിയ വി
5 B സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശ്ശൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത