സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/ഇവനിത്ര ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇവനിത്ര ഭീകരൻ

കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടിവൻ അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനായി മാനവരൊക്കെയും വിധിയിൽ പകച്ചു നിന്നീടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ വിഷണിയായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്ര ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദനൃത്തത്തിൽ കളിപ്പാവയോ
അഹന്ദകൾ എല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസാരനായി ഈ കൃമി കീടത്തെ കാണാതെ
കാണുക നീ അവൻ സംഹാര താണ്ഡവത്തെ
 

സുജിൻ N.T
6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത