ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം


സെൻറ് ആൻറണീസ് യുപി സ്കൂളിന്റെ 2025 -26 അധ്യയന വർഷത്തെ ശാസ്ത്രക്ലബ്ബിന്റെ  ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ സാർ നിർവഹിച്ചു തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾ നടത്തി . സെക്രട്ടറിയും ജോയിൻ സെക്രട്ടറിയും തിരഞ്ഞെടുത്തു സയൻസ് ക്ലബ് കൺവീനർ അൻസു ടീച്ചർ,ജോയ്സ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസുകളിൽ ക്വിസ് മത്സരം നടത്തുകയും സ്കൂൾതലത്തിൽ ചാന്ദ്രദിന പതിപ്പ് നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ ജോയ്സ് ടീച്ചർ ,അൻസു  ടീച്ചർ എന്നിവർ നേതൃത്വം നൽകി .