സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നിമിഷം

നേരിടാം ഇന്ന് നേരിടാം
കൊറോണയെന്ന വ്യാധിയെ
കരുതലോടെ നേരിടാം
കടൽ കടന്നെത്തിയ
അതിഥിയെ
കൈ കഴുകി അകറ്റിടാം
മുഖപടം അണിഞ്ഞിടാം
അകലം പാലിച്ചിടാം
ഭാവിയിൽ അടുത്തിടാൻ
വ്യഗ്രത അകറ്റിടാം
ജാഗ്രത പുലർത്തിടാം
പരിമിതികൾക്കുള്ളിലായ്
ജീവിതം പഠിക്ക നാം
വസുധതൻ പൊരുൾ മറന്ന്
അതിർ കടന്ന് പോയ നാം
സർവ്വജന്തു ജാല ജീവനൊക്കെയും
സ്നേഹിച്ചിടാം
കഴിഞ്ഞതൊക്കെയും മറന്ന്
വസുധയെ സ്നേഹിച്ചിടാം
പ്രതിരോധമാണ് പ്രതിവിധി
എന്ന തത്ത്വമോർക്ക നാം
സ്തോഭ നിർഭരമാം ചുറ്റുപാടുകൾ
വ്യസനം വദിക്കുന്ന വയസ്യർ വയസ്സൻമാർ
ഈ ദിനം കടക്കിലും
മരിക്കുകില്ലൊരിക്കലും
അമർത്ത്യമാം ഈ ഓർമ്മകൾ
നന്മ മാത്രം ചെയ്തിടാം
നല്ല നാളെ ഓർത്തിടാം
       


തീർത്ഥ .എസ് .യു
8 A സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത