സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

കളകളം ഒഴുകുന്ന പുഴകളും അരുവിയും
പാറിപ്പറക്കുന്ന പക്ഷികളും
കാറ്റിൽ ആടിക്കളിക്കുന്ന വൃക്ഷങ്ങളും
പച്ച വിരിച്ച വയലേലയും
തുള്ളി തിമിർക്കും കടൽതിരയും
എന്തു സുന്ദരമാണെൻ പ്രകൃതി
മലിനജലം ഒഴുക്കി പുഴകളും
മണ്ണിട്ട് നികത്തി വയലേലകളും
പുകമറ സൃഷ്ടിച്ചു വായുവും
എന്തിനു മനുഷ്യ നീ കൊല്ലുന്നു എന്റെയീ പ്രകൃതിയെ
ഇനി ചെയ്യരുത് മനുഷ്യ ഈ അരുതായിമകളൊന്നും
നല്ലൊരു പ്രകൃതിയെ നമുക്ക് കെട്ടിയുയർത്താം

ഹിബ കൃഷ്ണ യു വി
7 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത