സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമഴ

ഇന്നലെ പെയ്തോരു പുതുമഴ
എന്നെ കുളിർ കോരി -
യണിയിച്ച പുതുമഴ
         
         കാറ്റിൽ ഉലഞ്ഞു
         വടവൃക്ഷങ്ങൾ
          വെള്ളത്തുള്ളികളാൽ
           നനഞ്ഞിതാ മണ്ണും

പുൽനാമ്പുകൾ തല -
നീട്ടി നോക്കി ചിരിച്ചു
തണുത്ത പുതപ്പിനുള്ളിൽ
സുഖമായുറങ്ങി ഭൂമി
         
          മിന്നാമിന്നികൾ കണ്ണു
         ചിമ്മിയുറങ്ങി കൂട്ടിനുള്ളിൽ
         ഞാനും എന്റെ പുതപ്പിനുള്ളിൽ
          അടുത്ത പുലരിയെ കാത്തുകിടന്നു.

 

അകിൻ തോമസ്
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത