മാനുഷർതൻ അഹന്ത കുറയ്ക്കുവാൻ
മണ്ണിൽ വന്നൊരുമാരി
മണ്ണിൻ്റെ മക്കളെ ശീലങ്ങൾ പഠിപ്പിക്കാൻ
മണ്ണിലിറങ്ങിയമാരി
കുടുംബബന്ധങ്ങൾ കെട്ടുറപ്പാക്കുവാൻ
മനുഷ്യരെ പഠിപ്പിക്കും മാരി
പഴമ തൻ സംസ്ക്കാരം നമ്മെ പഠിപ്പിക്കും
കോവിഡ് എന്നൊരുമാരി
നാടാകെ വിശുസിതൻ പൊൻകതിൽ ചൂടുവാൻ
മണ്ണിനെ ഒരുക്കിയമാരി
ആപത്ത് ഘട്ടങ്ങളിൽ ഒന്നിച്ച് നിൽക്കുവാൻ നമ്മെ പഠിപ്പിച്ച മാരി
ജന്മനാടിൻ്റെ കഷ്ടത മാറ്റുവാൻ
കരുത്തോടെ യത്നിക്കാൻ
നമ്മെ ഒരുക്കിയമാരി
മനുഷ്യജീവൻ്റെ വിലയറിഞ്ഞീടുവാൻ
മനുഷ്യമനസ്സിൻ്റെ കുടിലത നീക്കീടുവാൻ
ഓരോ മനുഷ്യനും അവസരം നൽകിയ
കോവിഡ് 19 എന്ന വിരുതൻ മഹാമാരി