സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/പോരാടുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയാഴികളിൽ നിന്നും മുക്തി
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴുവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ ആരോഗ്യരക്ഷയ്ക്കു നൽകും
നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി
             (പോരാടുവാൻ......)
 


അലൻ ജോസ്
4 A സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം