സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗങ്ങളും അതിജീവനവും - ലേഖനം - അമൃത അനീഷ്

രോഗങ്ങളും അതിജീവനവും
       ഈ ലോകത്തിൽ പലവിധത്തിലുള്ള രോഗങ്ങളുണ്ട്.  അവ പകരുന്നതെല്ലാം വ്യത്യസ്ത രീതികളിലാണ്.  സാധാരണ പനി,  അഞ്ചാo പനി,  ക്ഷയം , തുടങ്ങിയവ എല്ലാം വായുവിലൂടെയാണ്.   ഭക്ഷണത്തിലൂടെയും ജലം വഴിയും പകരുന്നവയാണ് എലിപ്പനി ,  കോളറ , എന്നിവ.  ഇത് കൂടാതെ ഈച്ചയിലൂടെയും കൊതുകിലൂടെയും മനുഷ്യനിൽ നിന്നും മനുക്ഷ്യനിലേക്കും പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്.  കൊതുകിൽ നിന്നും പകരുന്ന രോഗങ്ങളിൽനിന്നും രക്ഷ നേടാൻ വേണ്ടി നമ്മൾ Dry -Day ആചരിക്കുന്നു.  ആഴചയിൽ ഒരിക്കലാണ് നമ്മൾ Dry -Day ആചരിക്കുന്നത്.  ഈ ദിവസം നമ്മൾ ചിരട്ടയിലും പഴയ കളിപ്പാട്ടങ്ങളിലും പൊട്ടിയ കലങ്ങളിലും ടെറസിലും എല്ലാം കെട്ടികിടക്കുന്ന ജലം ഒഴിച്ചുകളയുന്നു.  ഒരു കൊതുകിന്റെ മുട്ട പൊട്ടുന്നതിനു 8 ദിവസമാണ് അവശ്യo.  Dry -Day യിലൂടെ നമുക്ക് കൊതുക് പെരുകുന്നത് തടയാം. 
        ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരി അല്ലെങ്കിൽ കോവിഡ്  -19. നമ്മൾ ഇതിനെ തടയാനായി lock down ആചരിക്കുകയാണ്.  ഈ വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്. ഈ വൈറസിനെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ നമുക്ക് സാമൂഹിക അകലം പാലിക്കാം. അതിനായി കുറച്ചുകാര്യങ്ങൾ കൂടി നമ്മൾ ചെയ്യണം.
        പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം, 70%ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ രണ്ടും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ഉപയോഗിച്ച മാസ്കുകൾ പൊതുസ്ഥലത് ഉപേക്ഷിക്കരുത്.  അങ്ങനെ ഉപേക്ഷിച്ചാൽ മൃഗങ്ങൾ അത് കടിച്ചെടുക്കുകയും അതുവഴി കൊറോണ ഉള്ള വ്യക്തി ഉപയോഗിച്ചതാണെങ്കിൽ അവയ്ക്ക് രോഗം വരുവാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ട് നമുക്ക് കൊറോണയെ അതിജീവിക്കാം.
അമൃത അനീഷ്
5 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം