സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം


കൊറോണ പഠിപ്പിച്ച പാഠം _ ഒരു ദിവസം അപ്പു സ്ക്കൂളിൽ ചെന്നപ്പോൾ സ്ക്കൂളിലെ പത്രം അപ്പുവിന് ഹെഡ്മാസ്റ്റർ വായിക്കാൻ കൊടുത്തു. അപ്പോൾ അപ്പു ചോദിച്ചു: എനിക്ക് എന്തിനാ പത്രം? ഹെഡ്മാസ്റ്റർ. പറഞ്ഞു :- പത്രം വായിച്ചാലേ അറിവുകൾ കിട്ടുകയുള്ളു. ഹെഡ്മാസ്റ്റർ പറഞ്ഞു. അപ്പു നീ അറിഞ്ഞോ ഇപ്പോൾ ഒരു രോഗം ഈ ഭൂമിയിൽ പടർന്നു പിടിച്ചിട്ടുണ്ട്. അപ്പു ചോദിച്ചു ഹെഡ്മാസ്റ്റർ എന്താണ് ആ രോഗം? അതോ - അതാണ് കൊറോണ വൈറസ് . ക്ലാസ്സ് കഴിഞ്ഞ് അപ്പു വീട്ടിലേക്ക് പോന്നു. അമ്മ പറഞ്ഞു: മോനേ അത്താഴം തയ്യാറായി. അപ്പു പറഞ്ഞു - ദാ വരുന്നു അമ്മേ അപ്പു ഓടിച്ചെന്നു . അപ്പോൾ അമ്മ പറഞ്ഞു: മോനേ കൊറോണ എന്ന വൈറസ് ഈ ലോകത്ത് പടർന്നു പിടിച്ചത് നീ അറിഞ്ഞോ ? അപ്പു പറഞ്ഞു: അറിഞ്ഞു അമ്മേ എന്നോട് ഹെഡ്മാസ്റ്റർ പറഞ്ഞു . ഈ കൊറോണ വൈറസ് നിനക്ക് വരാതിരിക്കാൻ നീ ഓരോ 20 മിനിറ്റ് കൂടുമ്പോൾ കൈ സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകണം, ആൾക്കൂട്ടം ഒഴിവാക്കണം, മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം കേട്ടോ . ശരി അമ്മേ എങ്കിൽ പോയി കൈ കഴുകിയിട്ടു വരൂ. എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്കും അപ്പുകൈ കഴുകാനും പോയി. അങ്ങനെ അപ്പു എല്ലാവർക്കും മാതൃകയായി.


അപ്സര സുരേഷ്
ക്ലാസ് 4 സെന്റ് ആന്റണീസ് യു പി എസ് പേരാമ്പ്ര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ