സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

തളരില്ല പതറില്ല വഴികളിലൊന്നും ഒരുമയോടൊന്നായി നേരിടും നാം ഭവനത്തിലൊന്നായി കരുതലോടൊപ്പം

ശുചിയുള്ള പാതകൾ പിന്തുടർന്നും

വരുമിനിയൊരു നാളെയുടെ നന്മയ്ക്കായി

കൂട്ടരുമൊത്തുള്ള അണിചേരലില്ല
കൂട്ടായ്മകൾക്കായി കരുതിടും ദിനങ്ങൾ പണമോ മതമോ അറിയുന്നതേയില്ല മരണത്തിനായതു നോക്കിനിൽപ്പൂ

വലിയ സ്വപ്നത്തിയി മാറ്റിവെച്ചിടാം ചെറുചെറു സ്വപ്നങ്ങൾ ഈ ദിനത്തിൽ മറുമരുന്നില്ലിതിനു പ്രതിവിധിയതൊന്ന് ഒറ്റയ്ക്കിരിക്കുക ഒന്നിച്ചു പൊരുതുക

അവകാശ് വി.പി
7 d സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത