സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/ചരിത്രം
നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക ജനങ്ങളും
പട്ടക്കാരായ ഇടത്തറ യേശു കത്തനാരും, കരിപ്പാൽ ജേക്കബ് കത്തനാരും,
മേൽപ്പട്ടക്കാരനായ മിഖായേൽ മാർ ദിവാനാവ്യോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ് കൂ ൾ
തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി 1929 ജൂൺ മാസം സെന്റ്
ആദായിസ് എൽ. പി സ് കൂ ൾ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു.ശ്രീ കരിപ്പാൽ മാത്യു
അപ്പച്ചൻ സെന്റ് ആദായിസ് സ് കൂ ളിന്റെ പ്രഥമ മാനേജരായി സ്ഥാനം ഏൽക്കുകയും
അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം സെന്റ് ആദായിസ് സൺ ഡേ സ് കൂ ൾ
ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എ വർഗീസ് മേട്ടിൽ പുറത്തിനെ സെന്റ് ആദായിസ് സ് കൂ ളിന്റെ
മാനേജർ ആയി നിയമിക്കുകയും ചെയ് തു .വട്ടച്ചാൽ ശ്രീ. പി. കെ തോമസ് സാർ സെന്റ്
ആദായിസ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ. ഇ. എം
ചാണ്ടി ഇടത്തറ, ചക്രപാണി വാര്യർ, പുളിയാംകുന്നേൽ കെ. കെ കുര്യാക്കോസ്
(കൊച്ചുപുരയ്ക്കൽ ) എന്നിവർ അധ്യാപകരായും സേവനമനുഷ് ഠിച്ചു .• ഗവൺമെന്റിൽ നിന്നും കിട്ടുന്ന പരിമിതമായ ഗ്രാന്റ് കൊണ്ട് 6 രൂപ മാത്രമാണ്
അധ്യാപകർക്ക് ലഭിച്ചിരുന്നത്.ഒന്നും രണ്ടും മഹാ യുദ്ധങ്ങളുടെ പരിണിതഫലമായുണണ്ടായ
സാമ്പത്തിക ബുദ്ധിമുട്ട് നാലുന്നാക്കൽ പ്രദേശത്തെയും ബാധിച്ചു. ഇത്തരുണത്തിൽ സ് കൂ ൾ മുന്നോട്ട്
നടത്തുവാൻ കഴിയാതെവരുകയും ഇടവക മെത്രാപ്പോലീത്ത നാട്ടുകാരുടെ യോഗം വിളിച്ചു
ചേർത്ത് സ് കൂ ൾ സർക്കാരിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു.
•1949 ൽ സ്വതന്ത്രാനന്തര തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന ശ്രീ. ചിത്തിര തിരുനാൾ
ബാലരാമവർമ്മ മഹാരാജാവിനെ മെത്രാപ്പൊലീത്തായുടെ നിർദ്ദേശപ്രകാരം മാനേജർ ശ്രീ
എം.ഐ വർഗീസ് മുഖം കാണിക്കുകയും ഒരു ചക്രം വിലയിൽ സ് കൂ ൾ മഹാ രാജാവിന്റെ പേരിൽ
എഴുതി കൊടുക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ ആഗ്രഹപ്രകാരം സെന്റ് ആദായിസ് ഗവ.
എൽ. പി സ് കൂ ൾ എന്ന് നാമകരണം ചെയ് തുകൊണ്ടുള്ള ഉത്തരവ് മഹാരാജാവ് നൽകുകയും
ചെയ്തു. സ്കൂളിന്റെ വിലയായി ലഭിച്ചഒരു ചക്രം സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി
ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ് തുവെന്നറിയപെടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |