സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/എം. പീതാംബരൻ മാസ്റ്റർ

എം. പീതാംബരൻ മാസ്റ്റർ

ജനനം: തൃശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ. മാതാവ് മഠത്തിൽ ശാരദമ്മ. പിതാവ് കാരപ്പുറത്ത് രാമൻ നായർ. പുത്തൂർ ഗവ: എൽ.പി. സ്കൂൾ, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര ഹൈസ്കൂൾ, തൃശൂർ സെന്റ് തോമാസ് കോളേജ്, ഒറ്റപ്പാലം എൻ. എസ്.എസ് ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കേരള സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി, കുടുംബശ്രീ, സ്ത്രീപദവി പഠനം, സാക്ഷരതാ മിഷൻ എന്നിവയുടെ റിസോഴ്സ് പേഴ്സൺ, സാമൂഹ്യശാസ്ത്ര കൗൺസിൽ, വിദ്യാരംഗം കലാസാഹിത്യവേദി, ഗാന്ധിദർശൻ എന്നിവ യുടെ ജില്ലാ കൺവീനർ, പുത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണസമിതി, കലാകേന്ദ്രം എന്നിവയുടെ കൺവീനർ, മാതൃഭൂമി പ്രാദേശിക ലേഖകൻ, കൈനൂർ സമരം, ലാലൂർ സമരം എന്നിവയുടെ സഹായസമിതി ജനറൽ കൺവീനർ, കുട്ടനെല്ലൂർ മദ്യവിരുദ്ധസമിതി രക്ഷാ ധികാരി, വിദ്യാർത്ഥി-യുവജനസംഘടനാ ജില്ലാ-സംസ്ഥാനഭാരവാഹി, കോളേജ് യൂണിയൻ കൗൺസിലർ, കേരളഗ്രന്ഥശാലസംഘം ജില്ലാ ഉപദേശകസമിതി അംഗം, സർവ്വോദയ സ്റ്റ് ചെയർമാൻ, നെഹ്രു യുവക് കേന്ദ്ര ജില്ലാ ഉപദേശക സമിതി അംഗം, സംസ്കാര വിദ്യാ ഭ്യാസ ഗവേഷണകേന്ദ്രം ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.

മായന്നൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻ സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അദ്ധ്യാപകനായിരുന്നു. 2019 മാർച്ചിൽ ഔദ്യോഗി ക സേവനത്തിൽനിന്ന് വിരമിച്ചു. സർവ്വോദയ ദർശന്റെ ചെയർമാനും ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറിയുമാണ്.

അവാർ ഡുകൾ: അദ്ധ്യാപനരംഗത്തെ സേവനങ്ങളെ പരിഗണിച്ചുകൊണ്ട് ദേശീയ അദ്ധ്യാപക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ അദ്ധ്യാപകദിനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി ദേശീയ അദ്ധ്യാപക അവാർഡ് സമ്മാനിച്ചു. കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ ഭാഗമായ നെഹ്രു യുവകേന്ദ്രയുടെ യൂത്ത് അവാ ർഡ്(1994), യുവ സാംസ്കാരിക പ്രവർത്തകനുള്ള സാംസ്കാരിക സദസ്സ് അവാർഡ്(2000), സാമൂഹ്യപ്രവർത്തകനായ അദ്ധ്യാപകനുള്ള സഹൃദയവേദിയുടെ ജി.കെ. കുറുപ്പുമാസ്റ്റർ സ്മാരക അവാർഡ് (2002), ശ്രീനാരായണ സാഹിത്യപരിഷത്ത് ആദരം (2007), കണ്ണൂർ മഹാ മാ സെന്റിനറി മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ ബാലകണ്ടി രാമുണ്ണി സ്മാരക സേവന അവാർഡ്, രാമുണ്ണി സേവന അവാർഡ് (2018) എന്നീ പുരസ്കാരങ്ങൾ ലഭിച്ചു.

കൃതികൾ: സർവ്വമത സമഭാവം സർവ്വോദയവീക്ഷണം, എങ്ങനെ പഠിക്കണം; പരീക്ഷ എഴു തണം, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും ഗാന്ധിമാർഗ്ഗ സമീപനം, സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും, സർവ്വോദയത്തിലേക്ക്, സർവ്വോദയം സാദ്ധ്യമാണ്, പഠനം ആനന്ദകരമാക്കാൻ, അർച്ചന (എഡിറ്റർ).