ഈ ലോകത്തെ പിടിച്ചുലച്ച മഹാമാരിയെ അറിയാമോ?
ചൈനയിലെ വുഹാനിൽ നിന്നു പട൪ന്നു വന്നൊരാ-
മനുഷ്യരാശിയെ ഇല്ലാതാക്കുവാ൯ വന്നൊരാ-
മഹാവിപത്താം വൈറസിനെ നിങ്ങൾക്കറിയാമോ?
മനുഷ്യസ്രവങ്ങളത്രെ ഇതി൯ ഉറവിടം
സ്പ൪ശന നിയന്ത്രണമാണത്രേ പരിഹാരം
ഈ വിപത്തിനെ നേരിടാ൯
കഴിയുന്നില്ലപോലുമീ ശാസ്ത്രലോകത്തിനും
നമുക്കൊരുമിച്ച് പ്രാ൪ത്ഥിച്ചിടാം സ൪വ്വശക്തനോട്
നമുക്കൊരുമിച്ച് പ്രവർത്തിച്ചിടാം ഐകൃത്തോടെ
നേരിടാം നമുക്കൊരുമിച്ച് നേരിടാം
വൈറസും, ലോക്ഡൗണും ഉള്ള ഈ കാലത്തെ....