സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/പ്രതീക്ഷനാളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷനാളം

കളിയിടങ്ങൾ പൂട്ടിയ വിദ്യാലയമണിമുഴങ്ങാത്ത
വിനോദങ്ങളെ കരയിച്ച
വിശപ്പിന്റെ രുചിയറിഞ്ഞ
യുദ്ധങ്ങളെ പരിഹസിച്ച
കവല പ്രസംഗങ്ങൾ മുട്ടിലിഴഞ്ഞ
കൃഷിയുടെ നന്മ രുചിച്ച
കരുതലിന്റെ കൈ അകലത്തിൽ
കൊറോണ കാലം നീന്തിക്കടന്ന്
വിദ്യാലയ മണി മുഴങ്ങുന്ന പ്രതീക്ഷയിൽ
ഇനിയും എത്രനാൾ കാത്തിരിക്കണം
അകലെ ഉയരുന്നത് പുത്തൻ പ്രതീക്ഷയാവും
 

ആയിഷ താഹർ
2A സെന്റ് അഗസ്റ്റിൻ എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത