സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ചുവന്ന വസ്ത്രധാരി

Schoolwiki സംരംഭത്തിൽ നിന്ന്
ചുവന്ന വസ്ത്രധാരി

രണ്ട് മനുഷ്യർ തമ്മിൽ
അകലം ഒരുമീറ്ററോതി
ഉലകംചുറ്റും വില്ലന്
ചുവന്ന വസ്ത്രധാരി കോവിഡ് 19

ജാതിമതഭേദമില്ല
ധനികദരിദ്ര വ്യത്യാസമില്ല
മനുജനൊന്ന് സഹജ-
രൊന്ന് വിളിച്ചോതി

മൂകമോ പ്രകൃതി
നിശ്ചലം കമ്പോളങ്ങൾ
അടഞ്ഞ ആലയങ്ങൾ
ഉയരുന്ന നിലവിളികൾ

മഹമാരി മഹാനുഗ്രഹമാക്കു
ഹൃദയാലയങ്ങൾ തുറക്കൂ
അകത്തളങ്ങളിലിരുന്ന് ഒന്നിച്ചു
പൊരുതാം ഒന്നിച്ചു നീങ്ങാം
                                           
                                                       


എയ്ഞ്ചസ് തെരേസ് ജോസ്
VI- B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത