സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാക്കാലം


മാ‍ർച്ചുമാസം വന്നെത്തി
പരീക്ഷകളെല്ലാം ആരംഭിച്ചു
എല്ലാവരെയും ആശങ്കയിലാഴ്ത്തി
കൊറോണാക്കാലം വന്നല്ലോ

കേരളമണ്ണിനേയും ദു:ഖത്തിലാഴ്ത്തി
കൊറോണാ വൈറസ് വന്നപ്പോൾ
രോഗബാധ തടയാനായി
ലോക്ഡൗണിലായി നാമെല്ലാം

വാഹനഗതാഗതമെല്ലാം നിലച്ചു
യാത്രകളെല്ലാം അവസാനിച്ചു
വീടുകളിലായ് മാനവരെല്ലാം
ഭീതിയിലാഴ്ത്തി എല്ലാവരെയും

ലോകരാജ്യങ്ങൾ ഓരോന്നായി
രോഗ ബാധയ്ക്കടിപ്പെട്ട്
ദു:ഖത്തിലായി നിരാശയിലായി
ഓരോ ദിനവും തള്ളിനീക്കി.

നാട്ടാരും വീട്ടാരും ലോകമെമ്പാടും
കൊറോണായെതുരത്താൻ നില്പായി
വീടുകളിൽ കഴിഞ്ഞ് സുരക്ഷിതരായി
പോരാടിയല്ലോ ഒറ്റക്കെട്ടായി നാമെല്ലാം.


അൽഫോൻസാ ജെയ്സൺ
V സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത