സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചൈനയിലെ ഒരു കാട്ടിൽ ഒരു പന്നിയുടെ വയറ്റിൽ ആണ് ഞാൻ കഴിഞ്ഞിരുന്നതെ ഒരു ദിവസം നായാട്ടു കാരൻ ആ പന്നിയെ വെടിവെച്ചു കൊന്നു. അവിടെനിന്ന് മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. അവിടുത്തെ ഇറച്ചിവെട്ടുകാരൻ പന്നിയെ വെട്ടുന്നതിന് ഇടയിൽ ഞാൻ അയാളുടെ കൈയ്യിൽ കയറി പറ്റി അയാളുടെയും നിങ്ങളുടെയും കഷ്ടകാലത്തിന് അയാൾ ആ കൈ കൊണ്ട് മൂക്ക് ഒന്നു തുടച്ചു. എനിക്ക് സന്തോഷമായി ആ തക്കത്തിന് ഞാൻ അയാളുടെ മൂക്കിലൂടെ ശ്വാസകോശത്തിൽ എത്തിച്ചേർന്നു. 14 ദിവസം കൊണ്ട് ഞാൻ അയാളുടെ ശ്വാസകോശത്തിൽ പെറ്റ് പെരുകി. പനിയും ചുമയും ഉണ്ടായിരുന്ന അയാൾ അത് ശ്രദ്ധിക്കാതെ തന്റെ ജോലിയിൽ തുടർന്നു. തീരെ വയ്യാതായപ്പോൾ ആശുപത്രിയിൽ പോയി എങ്കിലും എന്നെ കണ്ടെത്താനോ സ്വീകരിക്കാനോ ഡോക്ടർമാർ കഴിഞ്ഞില്ല അയാൾ തൊടുന്ന താളുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എനിക്ക് സഹായമായി തീരെ വയ്യാതായപ്പോൾ ആശുപത്രിയിൽ പോയി എങ്കിലും എന്നെ കണ്ടെത്താനോ ചികിത്സിക്കാൻ ഡോക്ടർമാർ കഴിഞ്ഞില്ല അയാൾ തൊടുന്ന താളുകളിലൂടെ മറ്റുള്ളവരിലേക്ക് എത്താൻ എനിക്ക് സഹായമായി. ഒരു കാര്യം കൂടി പറയട്ടെ ഈ മനുഷ്യൻ പറഞ്ഞാൽ അനുസരിക്കാത്തവർ ആയതുകൊണ്ട് ഞാൻ ലോകം മുഴുവൻ എല്ലാ രാജ്യങ്ങളും കാണാൻ എനിക്ക് കഴിഞ്ഞു. ഞങ്ങൾ എവിടെയെങ്കിലും സന്തോഷത്തോടെ കഴിയുന്ന ഞങ്ങളുടെ ഇടയിലേക്ക് കയറി വരാതിരുന്നാൽ ഞങ്ങളും നിങ്ങളെ ഉപദ്രവിക്കുകയില്ല ഞങ്ങൾക്കും കൂടി ഉള്ളതാണ് ലോകം

ജെസ്വിൻ ജെയിംസ്
2 C സെന്റ് സെബാസ്‌റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം