സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/ഏട്ടനും അനിയത്തിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഏട്ടനും അനിയത്തിയും

ഏട്ടാ ഏട്ടാ പോകല്ലേ
വീടിനു പുറത്തേക്കിറങ്ങല്ലേ
പേടിക്കാനുണ്ട് കൊറോണയെ
പേടിക്കാനുണ്ട് പോലീസിനെ
ഇല്ലയനിയത്തി പോകേണം
ഏട്ടന് പുറത്തേക്കോടേണം
വീട്ടിലിരുന്നു മടുത്തല്ലോ
കൂട്ടരെയൊക്കെ കാണേണം
വേണ്ട ഏട്ടൻ പോകേണ്ട
പുറത്തേക്കിറങ്ങാൻ പാടില്ല
വാർത്തകൾ എല്ലാം കണ്ടൂടെ
ഏട്ടനൊന്നും അറിഞ്ഞൂടേ
വീട്ടിലിരിക്കാൻ പാടില്ലേ
നിയമം നമ്മൾ പാലിക്കേണ്ടേ
ഏട്ടൻ തന്നെ പറഞ്ഞിട്ടില്ലേ.
മോളും പറഞ്ഞാൽ പിന്നെന്താ
ഏട്ടൻ എവിടെയും പോണില്ല
മോളുടെ കൂടെ ഇരിക്കാല്ലോ
പാട്ടും കളിയും ആവാല്ലോ
ഏട്ടൻ ഏട്ടൻ നല്ലേട്ടൻ
ഏട്ടന് കളിക്കാൻ മോളില്ലേ
കളിയും പാട്ടും ആവാല്ലോ
കഥകൾകൂടെ പറയാല്ലോ
കോറോണയെല്ലാം പോയിട്ട്
പുറത്തുപോയി കളിക്കാല്ലോ
 

സാൽവിൻ സാജു
3 A സെൻറ് . ലിററിൽ തെരേസാസ് എൽ. പി. എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത