സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2024-25
അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂൾ പ്രവേശനോത്സവം കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .യു ലേഖറാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് .വി അധ്യക്ഷത വഹിച്ചു .മരുതൂർ വാർഡ് മെമ്പർ അഡ്വ ആശ പ്രദീപ് സ്കൂൾ ഡെവലപ്മെന്റ് കമ്മിറ്റീ ചെയർമാൻ ശ്രീ .ഹഫീസ് എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു . അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പേപ്പട്ടി വിഷ പ്രതിരോധബോധവൽക്കരണം
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ Gov. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂളിൽ 78മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ഹെഡ്മാസ്റ്റർ ശ്രീ .ജോസഫ് ഈപ്പൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.,പി ടി എ പ്രസിഡൻറ് ശ്രീ .സന്തോഷ് .വി , വൈസ് പ്രസിഡന്റുമാരായ ശ്രീ .ബിജു ,ശ്രീമതി .സരിത , ശ്രീമതി നീനാ വർഗീസ് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു . ദേശഭക്തി ഗാനം കുട്ടികൾ ആലപിക്കുകയും ,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചു വരികയും ചെയ്തു .
ഒന്നിച്ചോണം-2024
അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ - ഒന്നിച്ചോണം - 2024 വർണ്ണാഭമായ നിരവധി പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി അഡ്വ .ആശ പ്രദീപ് നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ സന്തോഷ് വി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് ഈപ്പൻ സ്വാഗതം ആശംസിച്ചു. അധ്യാപക പ്രധിനിധി ഓണാശംസകൾ നേർന്നു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ പരിവേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും നടന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.
ഗാന്ധിജയന്തി 2024
അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ശുചീകരണ പ്രവർത്തനങ്ങൾ സ്കൗട്ട് &ഗൈഡ് എന്നിവയുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് നിർവഹിച്ചു.
സർവ്വമത പ്രാർത്ഥന ,ദേശഭക്തിഗാനാലാപനം ,ദീപം തെളിയിക്കൽ , ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഫോട്ടോ പ്രദർശനം എന്നിവയും നടന്നു.
പരിസ്ഥിതി ദിനം -2024
ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂളിൽ സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.
വായനാവാരാഘോഷം 2024
2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി യിൽ നടത്തി . പ്രശസ്ത എഴുത്തുകാരൻ നാടക ചലച്ചിത്ര ഗാനരചയിതാവ് ശ്രീ .വിഭു പിരപ്പൻകോട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ ഫാദർ .തോമസ് പൂവനാൾ പി .ടി .എ പ്രസിഡന്റ് സന്തോഷ് വി ഹെഡ്മാസ്റ്റർ ജോസഫ് ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം, ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം-2024
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. .ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ സംബന്ധിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം തുടങ്ങിയ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലി കൊടുത്തു .