സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/എന്റെ നാട്-കവിത

എന്റെ നാട്

എന്റെ നാട്
 കേരള നാട് മാമലനാട്
 ദൈവത്തിന്റെ സ്വന്തം നാട്
 മഴയുള്ള പുഴയുള്ള കുളിരുള്ള നാട് കടൽത്തിരകൾ ഓമനിക്കും നാട്
 ഭാരത ഭൂമി തൻ തെക്കേ മുനമ്പിൽ ആയി
 പ്രകൃതി കെട്ടിയ കോട്ട പോലുള്ളൊരു
 സഹ്യനും അറബിക്കടലിനും മധ്യ യായ
  ഹരിതാഭ യാർ ന്നൊരു നാട പോലുള്ളൊരി മലയാള നാട് നമ്മുടെ നാട്
 നാനാജാതിമതസ്ഥരായ മക്കൾ
 സ്നേഹത്തോടെ ഐക്യത്തോടെ വാഴുന്നിടം
 പേമാരി ഉരുൾപൊട്ടൽ പ്രളയം വന്നാലും
 ഒരുമിച്ചു കൈകോർത്തു നേരിടും നമ്മൾ
 ഉലകത്തിലെ വിറപ്പിച്ച വൈറസിനെയും
 ഒരുമിച്ചു കീഴടക്കി വിജയിക്കും നമ്മൾ
 

അഭിജിത്ത് പി പി
8 A സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത